KOYILANDY DIARY.COM

The Perfect News Portal

ബൈജയന്ത് പാണ്ഡയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ഭുവനേശ്വര്‍: ലോക്സഭ എംപി ബൈജയന്ത് പാണ്ഡയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെഡി പ്രസിഡന്റും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സസ്പെന്‍ഡ് ചെയ്തു. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഒഡിഷയിലെ കേന്ദ്രപഡ ലോക്സഭ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. നാലുതവണ എംപിയായിരുന്നു.

ഇതില്‍ രണ്ടുതവണ രാജ്യസഭാ എംപിയായി. 2009ല്‍നിന്ന് ആദ്യമായി കേന്ദ്രപഡയില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുജയിച്ചു. 2014 ല്‍ വീണ്ടും മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വ്യവസായ പ്രമുഖനാണ്. അദ്ദേഹത്തിന്റെ കമ്ബനി ഖനനം, വൈദ്യുതി ഉത്പാദനം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ സജീവമാണ്.

കഴിഞ്ഞവര്‍ഷം മുതല്‍ അദ്ദേഹം പാര്‍ടിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് കാലത്ത് നവീന്‍ പട്നായ്ക്കിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. പാര്‍ടിയുടെ നിലപാടുകളെ വിമര്‍ശിച്ച്‌ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *