ബീഫ് ഫെസ്റ്റിനെതിരെ യുവമോർച്ചയുടെ അരി ഫെസ്റ്റ്

കൊയിലാണ്ടി: ബീഫ് ഫെസ്റ്റിനെതിരെ കൊയിലാണ്ടിയിൽ യുവമോർച്ചാ പ്രവർത്തകർ അരി ഫെസ്റ്റ് നടത്തി. വിശക്കുന്നവർക്ക് ഒരു പിടി അന്നം എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ജൈവ സംസ്കൃതി പ്രോത്സാഹിപ്പിക്കണം എന്ന നിലപാടും ഗോഹത്യയും ഒരുമിച്ച് കൊണ്ട് പോകുന്ന സി.പി.എം. നിലപാട് അപഹാസ്യമാണെന്ന് ഉദ്ഘാടനം ചെയ്ത യുവമോർച്ചാ ജില്ലാ സെക്രട്ടറി അഖിൽ പന്തലായനി ആരോപിച്ചു എസ്.കെ. ഷംജിത്ത് അധ്യക്ഷത വഹിച്ചു. എ.കെ.ശി ലിത്ത്, കെ.എ. വിശാന്ത്. വിമിത്ത്, അരുൺ പെരുവെട്ടൂർ എന്നിവർ സംസാരിച്ചു
