ബി.ജെ.പി.പ്രവർത്തകർ പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: ഗ്രാമീണ മേഖലയിൽ അനുവദിച്ച പ്രധാനമന്ത്രി ആവാസ് യോജന പാർപ്പിട പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറി വി.വി.രാജൻ ഉൽഘാടനം ചെയ്തു.കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടികൾ തുടർന്നാൽ സമരം ശക്തമാക്കുമെന്ന് അദേഹം പറഞ്ഞു.
വി.സത്യൻ, എം.സി.ശശീന്ദ്രൻ, വായനാരി വിനോദ്, അഖിൽ പന്തലായനി, വി.കെ.ഉണ്ണികൃഷ്ണൻ, കൊളാറ ശേഖരൻ, കെ.വി.സുരേഷ്, വി.കെ.രാമൻ, എസ്.എസ്.അതുൽ, ബിനീഷ് ബിജലി, വി.കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു.

