ബിനേഷ് ചേമഞ്ചേരിയുടെ കവിതാ സമാഹാരം അടുക്കളതെയ്യങ്ങൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ. എസ്.എസ്.എൽ.സി. 86 ബാച്ച് തേനീച്ചക്കൂട്ടം നേതൃത്വത്തിൽ
ബിനേഷ് ചേമഞ്ചേരിയുടെ മൂന്നാമത് കവിതാ സമാഹാരമായ അടുക്കളത്തെതെയ്യങ്ങൾ പൊയിൽക്കാവ് ഹയർ സക്കണ്ടറി സ്കൂളിൽ കൽപ്പറ്റ നാരായണൻ സത്യചന്ദ്രൻ പൊയിൽക്കാവിന് നൽകി പ്രകാശനം ചെയ്തു.
ഡോക്ടർ സോമൻ കടലൂർ, പവിത്രൻ തീക്കുനി, കന്മന ശ്രീധരൻ, മാതൃഭൂമി ചീഫ് സബ്ബ് എഡിറ്റർ കെ. വിശ്വനാഥ്, മലയാള മനോരമ ചീഫ് സബ്ബ് എഡിറ്റർ മധുശങ്കർ, രഘുനാഥൻ കൊളത്തൂർ, ഷംസു പൂമ, നവീന സുഭാഷ്, രാധാകൃഷ്ണൻ കാര്യാവിൽ, അഖില, കെ. ഭാസകരൻ മാസ്റ്റർ, പി.രാധാകൃഷ്ണൻ, സാബിറ, സി.പി. ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ വിവിധ ജില്ലകളിൽ നിന്നുള്ള കവികൾ പങ്കെടുത്തു.

