ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ രാജ്യവ്യാപക നിരാഹാരസമരം മാറ്റി

ഡല്‍ഹി: ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകളുടെ സംയുക്തവേദി (എയുഎബി) വെള്ളിയാഴ്‌ച രാജ്യവ്യാപകമായി നടത്താനിരുന്ന നിരാഹാരസമരം മാറ്റി. സെപ്‌തംബറിലെ ശമ്പളം 23നു വിതരണംചെയ്യാമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണിത്. ബിഎസ്‌എന്‍എല്‍ പുനരുദ്ധാരണ പദ്ധതിക്ക് ഒരാഴ്‌ചയ്‌ക്കുള്ളില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മാനേജ്‌മെന്റ് ചര്‍ച്ചയില്‍ സംഘടന നേതാക്കളെ അറിയിച്ചു. കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഉത്തരവില്‍ നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
കരാര്‍ ജീവനക്കാര്‍ക്കും ശമ്പളം കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സേവനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനനേതാക്കള്‍ ആവശ്യപ്പെട്ടു. 30നു എയുഎബി വീണ്ടും യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കും. പുനരുദ്ധാരണ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബാങ്ക്‌വായ്‌പ ലഭ്യമാകുമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ബിഎസ്‌എന്‍എല്‍ സിഎംഡി പ്രവീണ്‍കുമാര്‍ പര്‍വറുമായി നടന്ന ചര്‍ച്ചയില്‍ എയുഎബിയെ പ്രതിനിധാനം ചെയ്‌ത് ബിഎസ്‌എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍, എന്‍എഫ്‌ടിഇ, എഫ്‌എന്‍ടിഒ അടക്കമുള്ള സംഘടനകളുടെ ഭാരവാഹികള്‍ പങ്കെടുത്തു.

