ബാങ്കിങ് മേഖലയില്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം: ബാങ്കിങ് മേഖലയില്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന്. ഒരു വിഭാഗം ജീവനക്കാരാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്.ബി.ടി ഉള്‍പ്പടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് ദേശീയതലത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വരുന്ന രണ്ട് ദിവസം അവധിയായതിനാല്‍ ഫലത്തില്‍ മൂന്ന് ദിവസം ബാങ്കിങ് മേഖല പൂര്‍ണമായും സ്തംഭിക്കും.
