ബസ് അപകടത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്ക്

ചേളന്നൂര്‍: പാലത്ത് ഊട്ടുകുളത്തിനു സമീപം ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയുണ്ടായ ബസ് അപകടത്തില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 17 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ തെങ്ങിലിടിക്കുകയും തെങ്ങ് കട പുഴകി സമീപത്തെ പച്ചക്കറിക്കടയുടെ മുകളിലേക്ക് പതിക്കുകയും ചെയ്തു. ടാര്‍പായ ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ കണ്ണോടിപൊയില് ഭാസ്കരന്റെ കട പൂര്‍ണമായും നിലം പതിച്ചു. ഈ സമയത്ത് കടയ്ക്കുള്ളില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.
മട്ടാഞ്ചേരി – പാലത്ത് – കുമാരസ്വാമി റൂട്ടിലോടുന്ന കെ.എല്‍.57 ഡി 9248 ഹിറ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന എസ്.എന്‍. കോളേജ്, എ.കെ.കെ.ആര് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ബാലുശ്ശേരി സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള ബസ് യാത്രികര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ബിന്ന (20), രമാദേവി (52), നീതു (19), അര്‍ച്ചന (19), അര്‍ച്ചിത (19), ആരതി (19), ആതിര (22), ശ്രീയ (19), ഹനിയ (19), അശ്വതി (19), അഞ്ജിത (17), നിസ്രിയ (17), ഷഹന (18), ജവാദ് (14), അഭിരാം (15), ഉഷ (45), ബസ് ഡ്രൈവര്‍ റാഫി (30) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

