ബസില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ ടയറുകള്ക്കടിയില്പെട്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്വകാര്യ ബസില്‍ നിന്നും ചാടിയിറങ്ങുന്നതിനിടെ ടയറുകള്ക്കടിയില്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.പാറ്റൂര്‍ ജംഗ്ഷനില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു അപകടം. പേട്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കവടിയാര്‍ സ്വദേശി അമല്‍ കുമാറിനാണ് പരിക്കേറ്റത്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
പാളയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ മൂന്നു മുക്കിലെ സ്റ്റോപ്പില്‍ നിന്നാണ് അമല്‍ കയറിയത്. ബസ് വിട്ടതോടെ തൊട്ട് അപ്പുറത്ത് റോഡില്‍ നിന്ന് കൂട്ടുകാര്‍ വിളിച്ചതിനെത്തുടര്‍ന്ന് പാറ്റൂര്‍ സിഗ്നല്‍ പോയിന്റിനടുത്ത് ചാടിയിറങ്ങി.

അതിനിടെ അവിടെയിരുന്ന ബൈക്കില്‍ തട്ടി വിദ്യാര്‍ത്ഥി ബസിന്റെ ടയറി നടിയില്‍ പെടുകയായിരുന്നു. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. അതേസമയം അപകടത്തില്‍പെട്ട ബസിന്റെ ഡോര്‍ അടച്ചിരുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
