ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി സ്റ്റേഡിയത്തിൽ നടന്ന പരിശീലന പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷതവഹിച്ചു. പരിശീലകരായ അതുൽ, ഗഫൂർ എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലർ എൻ. കെ. ഗോകുൽദാസ് സ്വാഗതവും, കൺവീനർ എൻ. കെ. അബ്ദുൾ നിസാർ നന്ദിയും പറഞ്ഞു.
