ഫിസിയോ തെറാപ്പി ലാബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അഭയം വിദ്യാര്‍ത്ഥികളുടെ പഠന പരിശീലനങ്ങള്‍ക്കായി ഫിസിയോ തെറാപ്പി ലാബ് നവീകരിച്ചു. കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. അഭയം പ്രസിഡന്റ് കെ.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി.മോഹനന്‍, ഗ്രാമ പഞ്ചായത്ത് അംഗം വി.വേണുഗോപാല്‍, മാടഞ്ചേരി സത്യനാഥന്‍, എം.സി.മമ്മദ് കോയ, പ്രിന്‍സിപ്പാള്‍ ശ്രീശ്‌ന എസ്.നായര്‍, പി.ടി.എ പ്രസിഡന്റ് എ.പി.അജിത, മോഹനന്‍ നമ്പാട്ട്, എം.പി.അശോകന്‍, എം.പി.മൊയ്തീന്‍ കോയ, ശശിഅമ്പാടി എന്നിവര്‍ സംസാരിച്ചു.
