KOYILANDY DIARY.COM

The Perfect News Portal

ഫിഷറീസ് സ്‌കൂളിലെ തീപിടുത്തം വിദ്യാർത്ഥിനികൾ അശുപത്രി വിട്ടു

കൊയിലാണ്ടി: ഗവ: ഫിഷറീസ് റസിഡൻഷ്യൽ സ്കുളിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിക ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30-ഓടെയായിരുന്നു മുകൾനിലയിലെ ഉപയോഗിക്കാത്ത ഫ്രിഡ്ത്തി തീ പിടിച്ചത് ഭയവിഹ്വലരായ വിദ്യാർത്ഥിനികൾ കൂട്ട നിലവിളി ഉയർത്തിയതോടെ സമീപവാസികൾ എത്തി മുകൾനിലയിൽ നിന്നും കത്തിയ ഫ്രിഡ്ജ് താഴെ നിലയിലെക്ക് എത്തിക്കുകയും കുട്ടികളെ സുരക്ഷിതരായി ഒരു ഭാഗത്തെക്ക് മാറ്റുകയും ചെയ്തു.

ഫ്രിഡ്ജിൽ നിന്നും ഉയർന്ന പുക ശ്വസിച്ചതാണ് കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാവാൻ കാരണം. ആകെയുള്ള 57 വിദ്യാർത്ഥിനികളെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെയാണ്‌ വിദ്യാർത്ഥിനികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പേരാമ്പ്രയിൽ നിന്നും, വടകരയിൽ നിന്നും രണ്ട് വീതം ഫയർ യൂണിറ്റുകൾ എത്തിയിരുന്നു. സംഭവമറിഞ്ഞ് നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ, കൗൺസിലർ കെ. വി.സന്തേഷ്‌, തഹസിൽദാർ  എൻ. റംല, വില്ലേജ് റവന്യൂ ഉദ്യോഗസ്ഥർ മറ്റ്‌ നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാരും, ഡോക്ടർമാരും മികച്ച സേവനമാണ് നടത്തിയത്.
ഡോ. സുധീഷ്, പ്രശാന്ത്, ഡോ.ജനാർദനൻ, തുടങ്ങിയവരും, നഴ്സുമാർ, മറ്റു ജീവനക്കാരും നേതൃത്വം നൽകി. കുട്ടികൾക്ക് മികച്ച ചികിത്സയും നൽകി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *