KOYILANDY DIARY.COM

The Perfect News Portal

ഫറോക്ക് പേട്ട​യിലെ ഐ.എ.ഡബ്ലു.ടി അക്കാഡ​മി​യില്‍ സൗജന്യ തൊഴില്‍ പരി​ശീ​ല​നം

ഫറോക്ക് : യുവ​ജ​ന​ങ്ങള്‍ക്ക് വിവിധ തൊഴില്‍ മേഖ​ല​ക​ളില്‍ സ്കില്‍ ട്രെയിനിംഗ് നല്‍കു​ന്ന​തി​നായി കേന്ദ്ര സര്‍ക്കാര്‍ ആവി​ഷ്ക​രിച്ച പ്രധാ​ന​മന്ത്രി കൗശല്‍ വികാസ് യോജന ( പി.എം.കെ.വി.വൈ) അംഗീ​കൃത പരി​ശീ​ലന കേന്ദ്രം ഫറോക്ക് പേട്ട​യിലെ ഐ.എ.ഡബ്ലു.ടി അക്കാഡ​മി​യില്‍ എം.കെ രാഘ​വന്‍ എം.പി ഉദ്ഘാ​ടനം ചെയ്തു. ഫറോക്ക് മുനി​സി​പ്പാ​ലിറ്റി പി.ഡബ്ലു. ഡി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആസിഫ് പുളി​യാളി അദ്ധ്യ​ക്ഷത വഹി​ച്ചു.

പഠി​താ​ക്ക​ളുടെ രജി​സ്ട്രേ​ഷന്‍ ഉദ്ഘാ​ടനം വ്യാപാരി വ്യവ​സായി സമിതി ​ജില്ലാ സെക്ര​ട്ടറി സി.കെ വിജ​യന്‍ നിര്‍വ​ഹി​ച്ചു. പദ്ധ​തി​യുടെ ട്രെയി​നിംഗ് പാര്‍ട്ണര്‍ ആയ ടാന്‍ജി​സെപ്റ്റ്സ് ഹ്യൂമണ്‍ കാപ്പി​റ്റല്‍ സൊല്യൂ​ഷന്‍ പ്രൈവറ്റ് ലിമി​റ്റഡ് ജന​റല്‍ മാനേ​ജര്‍ വി. സൈഫു​ദ്ദീന്‍ പദ്ധ​തി​യെ​ക്കു​റിച്ച്‌ വിശ​ദീ​ക​രി​ച്ചു.

ഫറോക്ക് മുനി​സി​പ്പാ​ലിറ്റി വിക​സന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേ​ഴ്സണ്‍ പി. സബീന മുനി​സി​പ്പല്‍ കൗണ്‍സി​ലര്‍ മമ്മു വേങ്ങാ​ട്ട്, ഫറോക്ക് സബ് ഇന്‍സ്പെ​ക്ടര്‍ രമേശ് കുമാര്‍, എ. വിജ​യന്‍, ബാല​കൃ​ഷ്ണന്‍, മോഹ​നന്‍, കെ. സോമന്‍, പി.എ വാരി​ദ്, മജീദ് വെണ്‍മര​ത്ത് തുടങ്ങിയവര്‍ ആശം​സ​കള്‍ നേര്‍ന്നു. ഐ.എ.ഡബ്ലു.ടി അക്കാ​ഡ​മി​ ഡയ​റ​ക്ടര്‍ കെ.ബി ഷാ സ്വാഗ​തവും ബഷീര്‍ പാണ്ടി​ക​ശാല നന്ദിയും പറ​ഞ്ഞു.

Advertisements

മൂന്നു മാസം ദൈര്‍ഘ്യ​മുള്ള മാന്വല്‍ മെറ്റല്‍ ആര്‍ക്ക് വെല്‍ഡിംഗ് കോഴ്സ് നട​ത്തു​ന്ന​തി​നാണ് സെന്റ​റിന് അനു​മതി ലഭി​ച്ചി​രി​ക്കു​ന്ന​ത്. കോഴ്സ് ഫീ, പരീക്ഷാ ഫീ എന്നിവ പൂര്‍ണ​മായും സര്‍ക്കാര്‍ വഹി​ക്കു​ന്ന​താ​ണ്.കൂടു​തല്‍ വിവ​ര​ങ്ങള്‍ക്ക് 9388791678.

Share news

Leave a Reply

Your email address will not be published. Required fields are marked *