പ്ലാസ്റ്റിക്കിനെ തുരത്തൂ ഭൂമിയെ രക്ഷിക്കൂ എന്ന മുദ്യാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്

രാമപുരം: പ്ലാസ്റ്റിക്കിനെ തുരത്തൂ ഭൂമിയെ രക്ഷിക്കൂ എന്ന മുദ്യാവാക്യവുമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേയ്ക്ക്. രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്കൂളിലെ എന്‍.സി.സി. യൂണിറ്റിന്റെയും ഗ്രീന്‍ ആര്‍മി നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ക്കെതിരായ ഈ വേറിട്ട പ്രവര്‍ത്തനം. നാടിനെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കുവാന്‍ മുന്നിട്ടിറങ്ങിയ കുട്ടികള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
സ്കൂളിന് സമീപത്തെ പാതയോരങ്ങളിലും ജലശ്രോതസുകളിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് കുപ്പികളും, കവറുകളും, മറ്റ് മാലിന്യങ്ങളും കുട്ടികള്‍ ശേഖരിച്ചു. ഈ മാലിന്യങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംസ്കരിക്കും. മാലിന്യ നിര്‍മ്മാര്‍ജനത്തിന്റെ രണ്ടാം ഘട്ടമായി ഇലക്ട്രോണിക്ക് വേസ്റ്റുകള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിനായി നല്‍കും.

സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണത്തിനായി പഞ്ചായത്തില്‍ എത്തിക്കുന്ന പദ്ധതിയ്്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ റോസ്, എന്‍.സി.സി. ഓഫീസര്‍ ഫിലോമിന സെബാസ്റ്റിന് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

