പ്രീ-പ്രൈമറി അധ്യാപകര്‍ നിരഹാര സമരം നടത്തി

ചിങ്ങപുരം: വീരവഞ്ചേരി എല്‍.പി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ പ്രീ-പ്രൈമറി അധ്യാപകര്‍ നിരഹാര സമരം നടത്തി. പതിന്നാല് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രീ – പ്രൈമറി മാറ്റിയതിലും കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന ഉച്ചഭക്ഷണം, പോഷകാഹാരങ്ങള്‍ എന്നിവ നിര്‍ത്തിയതിലു മായിരുന്നു സമരം. മൂടാടി ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ വി.പി. സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ടി.എം. കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ വഴിപോക്കുകുനി പ്രകടനത്തിന് നേതൃത്വം നല്‍കി.
