KOYILANDY DIARY.COM

The Perfect News Portal

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്> പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് സന്ദര്‍ശിക്കും. എരഞ്ഞിപ്പാലം സ്വപ്ന നഗരിയില്‍ രണ്ടുദിവസമായി നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് മോദി വരുന്നത്. ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ളേവ് മോഡി ഉദ്ഘാടനം ചെയ്യും.   മോഡി വരുന്നതിനാല്‍ രണ്ടു ദിവസങ്ങളായി നഗരം കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിക്കായി ഒരുക്കിയിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന 40 അംഗ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് പുറമെ നാല് എസ്പി മാരുള്‍പ്പെടെയുള്ള 1314 പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.

കരിപ്പൂരില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേകം സജ്ജമാക്കിയ ഹെലികോപ്റ്ററില്‍ 12.05ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിറിങ്ങും. വിക്രം മൈതാനിയില്‍ നിന്നും കാര്‍ മാര്‍ഗം സ്വപ്നനഗരിയിലെത്തി തിരിച്ച് മടങ്ങും വിധമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

Advertisements

 

Share news