പോപുലർ ഫ്രണ്ട് ഡേ: യൂനിറ്റി മീറ്റ് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: പോപുലർ ഫ്രണ്ട് ഡേ: യൂനിറ്റി മീറ്റ് കൊയിലാണ്ടിയിൽ. 2022 ഫിബ്രവരി 17 വ്യാഴാഴ്ച രാജ്യവ്യാപകമായി “സേവ് ദ റിപബ്ലിക് “എന്ന മുദ്രാവാക്യത്തിൽ” പോപുലർ ഫ്രണ്ട് ഡേ” ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യാ കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “യൂനിറ്റി മീറ്റ്” കൊയിലാണ്ടിയിൽ നടക്കുന്നു. റിപബ്ലിക് എന്ന ആശയം തന്നെ അപകടത്തിലേക്ക് പോകുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ രാജ്യത്ത് നിലവിലുള്ളത്. ജനങ്ങൾക്ക് റിപബ്ലിക് നൽകുന്ന അധികാരങ്ങൾ മാത്രമല്ല, അവരുടെ മൗലികാവകാശങ്ങൾ വരെ കവർന്നെടുക്കപ്പെടുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങി ഇഷ്ടമുള്ളത് കഴിക്കാനും ധരിക്കാനു മുള്ള പൗരന്റെ സ്വാതന്ത്ര്യം വരെ നിയന്ത്രിക്കപ്പെടുകയാണ്.


കൊയിലാണ്ടി: ഇന്ത്യ ഒരു റിപബ്ലിക്കായി നിലനിൽക്കണമെങ്കിൽ രാജ്യത്തെ പൗരൻമാർ നിലവിലുള്ള സാഹചര്യത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് മുന്നോട്ട് വരേണ്ടതുണ്ട്. നമ്മുടെ റിപബ്ലിക് അപകടത്തിലാണന്ന യാഥാർഥ്യം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണമാണ് ഈ വർഷത്തെ പോപുലർ ഫ്രണ്ട് ഡേ യുടെ ഭാഗമായി നടക്കുന്ന യൂനിറ്റി മീറ്റോട് കൂടി തുടക്കം കുറിക്കുന്നത്. 2022 ഫിബ്രവരി 17 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പ്രസിഡൻറ് കെ.പി മുഹമ്മദ് അഷ്റഫ് പതാക ഉയർത്തുന്നതോട് കൂടി പരിപാടി ആരംഭിക്കും. വൈകുന്നേരം 4.30 ന് കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡിൽ പോപുലർ ഫ്രണ്ട് ദേശിയ സമിതി അംഗം പ്രഫസർ പി.കോയ സല്യൂട്ട് സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിക്കും. പ്രഫ: പി. കോയ ഉദ്ഘാടനം ചെയ്യും. ഹാഫിസ് നിഷാദ് റഷാദി “(സംസ്ഥാന സെക്രട്ടറി: ആൾ ഇന്ത്യാ ഇമാം കൗൺസിൽ) ” സേവ് ദ റിപബ്ലിക് ” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും. യൂനിറ്റി മീറ്റിൽ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിക്കും.


