പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്

തൃശൂര്‍: കേരള പൊലീസിലെ ദാസ്യപ്പണി തിരുത്തപ്പെടേണ്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസുകാരെ നിയമിക്കുന്നത് പി.എസ്.സിയാണ്. പൊലീസുകാര്‍ക്ക് ഇത് ബോധ്യപ്പെട്ടതുകൊണ്ടാണ് അവര്‍ പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു
പി.വി. അന്‍വറിെന്റ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് നിയമവിരുദ്ധമാണെങ്കില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ആരോപണങ്ങള്‍ നേരത്തെ ഉള്ളതാണ് . എം.എല്‍.എ ആയതു കൊണ്ടാണ് പാര്‍ക്ക് വിവാദം ഇപ്പോള്‍ ഉയരുന്നതെന്നും കോടിയേരി ആരോപിച്ചു.

