പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്. എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
ഇടുക്കി: പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്. എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്. പുറത്തു നിന്ന് എത്തിയ കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിൽ. കൊലയാളികൾ ഓടി രക്ഷപ്പെട്ടു. കോളേജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യായിരുന്നു കെ എസ് യു യൂത്ത് കോൺഗ്രസ് ആക്രമണം.

