KOYILANDY DIARY.COM

The Perfect News Portal

പെരുന്തേനരുവി 33 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ജൂലൈ 12 ന് ഉച്ചയ്ക്ക് ശേഷം

പത്തനംതിട്ട: പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച്‌ നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ജൂലൈ 12 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ വൈദ്യുതിമന്ത്രി എം.എം.മണി നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, കെഎസ്‌ഇബി ഡയറക്ടര്‍മാരായ പി.വിജയകുമാരി, ഡോ.വി.ശിവദാസന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.വി.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനു എബ്രഹാം, കെഎസ്‌ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വൈദ്യുതി വിതരരണ രംഗം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ സബ് സ്റ്റേഷനുകളും ലൈനുകളും സ്ഥാപിച്ച്‌ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി ബോര്‍ഡ് ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചത്. ഈ പദ്ധതിയോടനുബന്ധിച്ചാണ് പുതിയ 33 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. പെരുന്തേനരുവിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സമീപ പ്രദേശങ്ങളില്‍തന്നെ വിതരണം നടത്തിയാല്‍ ഈ പ്രദേശങ്ങളില്‍ തടസരഹിതമായി വൈദ്യുതി വിതരണം നടത്താമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 33 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഒരു കോടി 60 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ഈ സബ്‌സ്റ്റേഷന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഡിഡിയുജിജെവൈ പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളതിനാല്‍ പുതിയ ജീവനക്കാരോ തസ്തികകളോ ഈ സബ് സ്റ്റേഷന് ആവശ്യമില്ല.

പദ്ധതിയുടെ സമീപപ്രദേശങ്ങളായ നാറാണംമൂഴി, വെച്ചൂച്ചിറ, റാന്നി-പെരുനാട് പഞ്ചായത്തുകളില്‍ നിലവില്‍ വൈദ്യുതി ലഭിക്കുന്നത് റാന്നി, റാന്നി-പെരുനാട് സബ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൈര്‍ഘ്യമേറിയ 11 കെ.വി ഫീഡറുകളിലൂടെയാണ്. വന ഭൂമിയി ലൂടെയും തോട്ടങ്ങളിലൂടെയും കടന്നുവരുന്ന ഈ ഫീഡറുകളില്‍ വൈദ്യുതി തടസവും വോ ള്‍ട്ടേജ് ക്ഷാമവും പതിവാണ്. പെരുന്തേരുവിയിലെ പുതിയ 33 കെ.വി സബ് സ്റ്റേഷന്‍ പ്രവ ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പെരുന്തേനുവി ജലവൈദ്യുതി പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 33 കെ.വി നിലവാരത്തിലേക്ക് ഉയര്‍ത്തിയ ശേഷം റാന്നി 110 കെ.വി സബ്‌സ്റ്റേഷനിലേക്കും റാന്നി-പെരുനാട് 33 കെ.വി സബ് സ്റ്റേഷനിലേക്കും പ്രസരണം നടത്തും. പുതിയ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇവിടെ സ്ഥാപിച്ചിട്ടുള്ള അഞ്ച് എംവിഎ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും മൂന്ന് 11 കെ.വി ഫീഡറുകളിലൂടെ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നടത്താന്‍ കഴിയും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *