പെട്ടിക്കട തീവെച്ചുനശിപ്പിച്ചതിൽ സിപിഐഎം പ്രതിഷേധിച്ചു

കൊയിലാണ്ടി: സിപിഐഎം കോതമംഗലം സൗത്ത് ബ്രാഞ്ചംഗം സി. എം വിജയന്റെ പെട്ടിക്കട തീവെച്ചുനശിപ്പിച്ചതിൽ സിപിഐഎം കൊയിലാണ്ടി സൗത്ത്, സെന്റർ ലോക്കൽകമ്മറ്റികൾ പ്രതിഷേധിച്ചു. സെൻറർ ലോക്കൽകമ്മറ്റി ഓഫീസും മറ്റ് നിരവധി സ്ഥാപനങ്ങളും കത്താൻ സാധ്യതയുള്ള രീതിയിലാണ് തീകത്തൽ സംഭവിച്ചത്. തീയിട്ടതിനു പിന്നിലുള്ള ശക്തികളെകുറിച്ച് സമഗ്രാന്വേഷണം കൊയിലാണ്ടി പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കമ്മറ്റികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ കോതമംഗലം സൗത്ത് ബ്രാഞ്ചും പ്രതിഷേധിച്ചു.
