പൂഴിക്കാട് യൂ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വിളയിച്ചത് 100 മേനി വിളവുള്ള പച്ചക്കറികള്‍

പന്തളം: പൂഴിക്കാട് യൂ പി സ്കൂള്‍ മുറ്റത്തു ഇത്തവണയും വിദ്യാര്‍ത്ഥികള്‍ വിളയിച്ചത് 100 മേനി വിളവുള്ള പച്ചക്കറികള്‍. കഴിഞ്ഞ 8 വര്‍ഷമായി ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ശീതകാല പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നുണ്ട്.
400 ഓളം ഗ്രോ ബാഗുകളിലായി കോളിഫ്ലവറും കാബേജും കുട്ടികള്‍ വിളയിച്ചെടുത്തു. കൂടാതെ പച്ചമുളക്, വഴുതിന, ഉരുളക്കിഴങ്ങ്, ചീര, ക്യാരറ്റ് തുടങ്ങിയവയും.

കുട്ടികള്‍ വിളയിച്ച ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് പത്തനംതിട്ട അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുജ നിര്‍വഹിച്ചു. പന്തളം അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഷീജ, എ.ഇ.ഒ ഉഷാകുമാരി, പ്രധാന അദ്ധ്യാപകന് ഗോപിനാഥന് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

അധ്വാനത്തിന്റെ മഹത്വം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 8 വര്‍ഷമായി സ്ക്കൂളില്‍ ശീതകാല പച്ചക്കറി കൃഷി നടത്തുന്നുണ്ട്.

മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തെ തേടി നിരവധി അംഗീകാരങ്ങളാണ് ഇതിനോടകം തേടിയെത്തിയിട്ടുള്ളത്.
