പൂനൂര് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു

കൊടുവള്ളി: പുഴയോര ഭൂമി കൈയ്യേറ്റവും മണല്‍വാരലും മാലിന്യ നിക്ഷേപവും വിവിധ നിര്‍മ്മാണ പ്രവൃത്തികളും മൂലം നാശത്തിന്റെ വക്കിലെത്തിയ പൂനൂര് പുഴയെ വീണ്ടെടുത്ത് സംരക്ഷിക്കുന്നതിന് സേവ് പൂനൂര് പുഴ ഫോറം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടുവള്ളിയില്‍ പൂനൂര് പുഴ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. അഡ്വ: പി.ടി.എ.റഹിം എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ്, റിട്ട: ഡെപ്യൂട്ടി കലക്ടര്‍ കെ.കെ വിജയന് അദ്ധ്യക്ഷത വഹിച്ചു. പുഴ സര്‍വ്വേ ചെയ്യല്‍ നടപടികളും പുഴ പഠന പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തണമെന്ന് എം..എല്‍.എ. ആവശ്യപ്പെട്ടു.
. കോതൂര്‍ മുഹമ്മദ് പുഴ സംരക്ഷണ പ്റതിജ്ഞ ചൊല്ലിക്കൊടുത്തു.സേവ് ഫോറം ജില്ലാ പ്റസിഡന്റ് പി.എച്ച്. താഹ പദ്ധതി വിശദീകരിച്ചു. കോ.ഓര്‍ഡിനേറ്റര്‍ അഷ്റഫ് വാവാട് കര്‍മ്മ രേഖാ പ്രഖ്യാപനം നടത്തി. കാരാട്ട് റസാഖ് എം.എല്‍.എ.മുഖ്യാതിഥിയായി. ബഷീര്‍ റഹ്മാനി പ്റഭാഷണം നടത്തി.

നഗരസഭ ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍, കൗണ്‍സിലര്‍മാരായ ഫൈസല്‍ കാരാട്ട്, മജീദ് കോഴിശ്ശേരി, ഒ പി.റസാഖ്, ഇ.സി.മുഹമ്മദ്, ഫോറസ്റ്റ് ഓഫിസര്‍ കെ.പി.അബ്ദുല്‍ ഗഫൂര്‍, പി, സി.വേലായുധന്, അരവിന്ദാക്ഷന്, അഖില്‍ കാക്കൂര്‍ (സഞ്ചാരി), സേവ് ഫോറം ജില്ലാ സെക്റട്ടറി സുരേഷ് കുമാര്‍, പി.ടി.എ.ലത്തിഫ്, പി.ടി.മൊയ്തീതീന്കുട്ടി, ഒ.പി.ഐ.കോയ, എന്‍.പി.ഇഖ്ബാല്‍, ഒ.കെ.നജീബ്, ഷഫിഖ് കൊടുവള്ളി, പി. പ്റജിഷ്, അര്‍ഷാദ് താമരശ്ശേരി, റഷിദ് കത്തറമ്മല്‍, എന്നിവര്‍ സംസാരിച്ചു. സെക്റട്ടറി ഇ.സി.മുഹമ്മദ് സ്വാഗതവും, ട്റഷറര്‍ ഒ.പി.റഷീദ് നന്ദിയും പറഞ്ഞു.

പുഴ പഠനയാത്ര, ജലത്തിന്റെ ഗുണനിലവാര പരിശോധന, ബോധവല്‍ക്കരണ പരിപാടികള്‍, പുഴയോരത്ത് ആയിരം വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കല്‍, പഠന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുവാന്‍ കൂട്ടായ്മ തീരുമാനിച്ചു.

