പൂക്കാട് കലാലയത്തിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർക്കിടെക്ട് ആർ. കെ. രമേശ് ഓഡിറ്റോറിയത്തിന്റെ ആദ്യ കാൽ ഉയർത്തി കൊണ്ട് ഉൽഘാടനം ചെയ്തു. 15 ലക്ഷം രൂപയാണ് ഓഡിറ്റോറിയത്തിന്റെ ആദ്യഘട്ടത്തിന്റെ ചിലവ് പ്രതീക്ഷിക്കുന്നത്. കലാലയം പ്രസിഡണ്ട് ബാലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. കെ. ശ്രീനിവാസൻ , ശിവദാസ് കാരോളി, ദാമു കാഞ്ഞിലിശ്ശേരി എന്നിവർ സംസാരിച്ചു.
