പൂക്കാട് കലാലയം കുട്ടികള്‍ക്കായി ഒരുക്കുന്ന കളിആട്ടം ഏപ്രില്‍ ആറു മുതല്‍
കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികള്‍ക്കായി ഒരുക്കുന്ന കളിആട്ടം ഏപ്രില്‍ ആറു മുതല്‍ 11 വരെ ആഘോഷിക്കും. 500 കുട്ടികള്‍ പങ്കെടുക്കും. 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കളി ആട്ടവും ഒന്നുമുതല്‍ മൂന്നുവരെ ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുട്ടി കളിആട്ടവുമാണ് ഒരുക്കിയത്.
നാടക പരിശീലനക്കളരി, നാടക പ്രവര്‍ത്തകരുമായുള്ള സല്ലാപം, പാവനാടക പരിശീലനം, സംഗീതോപകരണ പരിചയങ്ങള്‍, തിയേറ്റര്‍ സോങ് മ്യൂസിക് എന്നിവ കളിആട്ടവേദിയില് ഉണ്ടാവും. വൈകീട്ട് നാടകോത്സവത്തില്‍ ഒന്‍പത് നാടകങ്ങള്‍ അവതരിപ്പിക്കും.

ഏപ്രില്‍ ആറിന് 11 മണിക്ക് കുട്ടികളുടെ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ആറങ്ങോട്ടുകര ഉദ്ഘാടനംചെയ്യും. അഞ്ചുമണിക്ക്, പത്മശ്രീ ലഭിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിക്കും. ഡോ. എം.ജി.എസ്. നാരായണന് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഗുരുവിന്റെ കാലവും ജീവിതവും അനാവരണം ചെയ്യുന്ന രേഖായനം.

ഏഴിന് നാലുമണിക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുമായി കുട്ടികളുടെ കുട്ടികളുടെ സല്ലാപം. രാത്രി ഏഴുമണിക്ക് കുമ്മാട്ടിക്കളി.

എട്ടിന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലേക്ക് നാടകയാത്ര മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
9-ന് കുട്ടിക്കളി ആട്ടം. 11-ന് സമാപനസമ്മേളനം ഗിരിജ തഞ്ചാവൂര്‍ ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തില്‍ ശിവദാസ് കാരോളി, ബാലന് കുനിയില്‍, സി. വി. ബാലകൃഷ്ണന്, കെ. രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
