പുതിയ റേഷൻ കാർഡ് വിതരണം ഇന്നു മുതല്‍

കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള റേഷൻകടകളിൽ ഇന്നും നാളെയും രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച് വരെ പുതിയ റേഷൻ കാർഡുകൾ വിതരണം നടത്തും. റേഷൻകാർഡുടമയോ കാർഡിലെ അംഗമോ തിരിച്ചറിയൽ രേഖയും പഴയ റേഷൻ കാർഡും സഹിതമെത്തി പുതിയ റേഷൻ കാർഡ് കൈപ്പറ്റണം. ആധാർ നന്പർ നൽകാത്തവർക്ക് വിതരണ കേന്ദ്രത്തിൽ നൽകാവുന്നതാണ്. പൊതുവിഭാഗത്തിന് 100 രൂപയും മുൻഗണന വിഭാഗത്തിന് 50 രൂപയും നൽകണം.
സ്ഥലം, കട നന്പർ ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ : ഇന്ന് പെരിങ്ങളം (75), പെരുമണ്ണ (69), പെരുമണ്ണ പാറമ്മൽ (70), കായലം (98), വെളളിപറന്പ് (76), നാളെ പെരുവയൽ (97), പയ്യടിമീത്തൽ (71), മുണ്ടുപാലം (72), കുറ്റിക്കാട്ടൂർ (77), കുറ്റിക്കാട്ടൂർ (78).

കോഴിക്കോട് (നോർത്ത്) സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലെ 1,164, 5 കടകളിൽ ഇന്നും 116,117,101 കടകളിൽ നാളെയും 4,9,2 എന്നിവിടങ്ങളിൽ മൂന്നിനുമാണ് കാർഡ് വിതരണം. മറ്റു കടകളിലെ വിതരണ തീയതി പിന്നീട് അറിയിക്കും.

വിതരണ കേന്ദ്രത്തിൽ മാറ്റം

കോഴിക്കോട്: കോഴിക്കോട് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിലെ 48, 50, 51, 52 എന്നീ കടകളിലെ റേഷൻകാർഡുകളുടെ വിതരണം പഴയ കോർപറേഷൻ ഓഫീസ് (കുടുംബശ്രീ പ്രോജക്ട് ഓഫീസ്) പരിസരത്തു നിന്നും ടാഗോർ സെന്റിനറി ഹാളിലേക്ക് മാറ്റിയതായി സിറ്റി റേഷനിംഗ് ഓഫീസർ (സൗത്ത്) അറിയിച്ചു.
