പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

നിലമ്പൂര്‍: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. മൂത്തേടം ജി.എച്ച് എസിലെ സ്കൂൾ വിദ്യാർത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടിൽ അബൂബക്കറിൻ്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്. എടക്കര ചെമ്മന്തിട്ട കാറ്റാടി കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മൃതദേഹം നിലമ്പൂര്‍ ഗവ. ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി.
