KOYILANDY DIARY.COM

The Perfect News Portal

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിനും സത്യപ്രതിജ്ഞയ്ക്ക് ക്ഷണം

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടംബങ്ങളെ ക്ഷണിച്ച്‌ ബിജെപി. ദില്ലിയില്‍ നിന്ന് സന്ദേശം ലഭിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും പശ്ചിമബംഗാളില്‍ നിന്നുള്ള വീരമൃത്യു വരിച്ച ജവാന്‍റെ അമ്മ മമത ബിശ്വാസ് പറഞ്ഞു. പശ്ചിമബംഗാളില്‍ നിന്നുള്ള മറ്റൊരു കുടുംബത്തിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. അതേസമയം ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഫിബ്രവരി 14 നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. തീവ്രവാദ സംഘടനയായ ജെയ്ഷ ഇ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു. 49 ജവാന്‍മാര്‍ക്കാണ് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

അതേസമയം പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ആക്രമണങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരെന്ന് അവകാശപ്പെട്ട് 52 പ്രവര്‍ത്തകരുടെ കുടുംബങ്ങളയും ചടങ്ങിലേക്ക് ബിജെപി ക്ഷണിച്ചിട്ടുണ്ട്. അതേസമയം ബിജെപിയുടെ ഈ നീക്കം മുഖ്യമന്ത്രി മമത ബാനര്‍ജിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി മമത സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Advertisements

ഇന്ന് വൈകീട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഇവിടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. വിദേശ രാഷ്ട്രതലവന്‍മാരുള്‍പ്പടെ ക്ഷണിക്കപ്പെട്ട 80000ത്തോളം പേരാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *