പുനരധിവാസം: കൊയിലാണ്ടി മേൽപാലത്തിന് ചുവടെ എം.എൽ.എയും, ജില്ലാ കലക്ടറും പരിശോധിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി മേൽപാലം നിര്‍മാണത്തിനായി പൊളിച്ചുനീക്കിയ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. 19 വ്യാപാരികളെയാണ് മേല്‍പാലം നിര്‍മാണത്തിനായി ഒഴിപ്പിച്ചത്. മേല്പാലത്തിനടിയില് സ്ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കാനായിരുന്നു തീരുമാനം.
ഇതുസംബന്ധിച്ച് വ്യാപാരികളും നഗരസഭയും തമ്മില്‍ ധാരണയും ഉണ്ടാക്കിയിരുന്നു. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളാല്‍ പുനരധിവാസം എങ്ങുമെത്തിയിരുന്നില്ല. ഇക്കാര്യം കെ.ദാസന് എം.എല്‍.എ. കളക്ടര്‍ യു.വി. ജോസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, കളക്ടര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു.

പുനരധിവാസം സംബന്ധിച്ച് നഗരസഭ തയ്യാറാക്കിയ പദ്ധതി നിര്‍ദേശം ഉടന്‍തന്നെ കൈമാറാന്‍ കളക്ടര്‍ നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരത്ത് പി.ഡബ്ല്യു.ഡി. സെക്രട്ടറി ബിജു പ്രഭാകര്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

തീരുമാനം വന്നാല്‍ കടകളുടെ നിര്‍മാണപ്രവൃത്തി തുടങ്ങാന്‍ കഴിയും. റെയില്‍വേയുടെ അനുമതിയും വേണമെന്നാണ് അറിയുന്നത്. കളക്ടറുടെ തീരുമാനത്തെ വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരന് സ്വാഗതംചെയ്തു. ഇതുസംബന്ധിച്ച് വ്യാപാരികളുമായുണ്ടാക്കിയ കരാര്‍ കളക്ടര്‍ക്ക് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

