പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ നാലു പേര് ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ലക്നോ: വീണ്ടും രാജ്യത്തെ നടുക്കി പീഡന കൊലപാതകം. ഉത്തര്‍പ്രദേശില്‍ പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ നാലു പേര് ചേര്‍ന്ന് അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പെണ്‍കുട്ടിയുടെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട്് മരത്തിലാണ് കെട്ടിത്തൂക്കിയത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്കു ശേഷം സ്കൂളില്‍നിന്നും മടങ്ങിവരുമ്ബോഴായിരുന്നു ആക്രമണം.പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ സഹോദരനെയും അവര്‍ അക്രമിച്ചു.

പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരന് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായി മണിപ്പൂരി പൊലീസ് സുപ്രണ്ട് അജയ് ശങ്കര്‍ റായ് പറഞ്ഞു.

