പി രാമകൃഷ്‌ണന്‍ അന്തരിച്ചു

കണ്ണുര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടുമായിരുന്ന പി രാമകൃഷ്‌ണന്‍ (75) അന്തരിച്ചു. കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ ബുധനാഴ്‌ച രാവിലെ പത്തരയോടെയാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് മാസങ്ങളായി പൊതുരംഗത്ത് സജീവമായിരുന്നില്ല. പടയാളി പത്രത്തിന്റെ പത്രാധിപരും എഴുത്തുകാരനുമായിരുന്നു. മുന്‍ എംഎല്‍എ പി ഗോപാലന്റെ സഹോദരനാണ്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ്.
