പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണമൊരുക്കി ക്ഷേത്ര ക്ഷേമ സമിതി
കൊയിലാണ്ടി: ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണമൊരുക്കി ക്ഷേത്ര ക്ഷേമ സമിതിയുടെ പ്രവർത്തനം ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമാവുന്നു. മലമ്പാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറിയത്. ദിവസേന ആയിരകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള പ്രഭാത ഭക്ഷണം ക്ഷേത്ര ദർശനം നടത്തുന്നവർക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ് . ഭക്തജനങ്ങളുടെ സഹായത്തോടെയാണ് പ്രഭാത ഭക്ഷണത്തിനുള്ള ചിലവ് കണ്ടെത്തുന്നത്. സമീപത്തെ സ്ത്രീ വളണ്ടിയർമാരാണ് പാത്രങ്ങൾ കഴുകാനും മറ്റും സഹായിക്കുന്നത്.

കാലത്ത് 6.30 മുതൽ പ്രഭാത ഭക്ഷണം വിതരണം തുടങ്ങുന്നത് ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികൾ തന്നെയാണ്. ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ വി.വി. സുധാകരൻ, യു. രാജീവൻ, വി.വി. ബാലൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, അഡ്വ. കെ.പി. നിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുവൻ നിര തന്നെയാണ് പ്രഭാത ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്.

