KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ഇന്ന് വലിയവിളക്ക് ക്ഷേത്രപരിസരം ജനനിബിഡമായി

കൊയിലാണ്ടി: വടക്കെ മലമ്പാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഇന്ന് വലിയ വിളക്ക് ആഘോഷ നിറവിൽ ഭക്തജന തിരക്കിലമർന്നു. കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീർ കുലവരവ്. വസൂരി മാല വരവ്, തുടങ്ങിയവ ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ ക്ഷേത്രപരിസരം ഭക്തജനനിബിഡമായി.’

വൈകീട്ട് കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർകുല വരവുക ൾ – തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ് മറ്റ് നിരവധി അവകാശ വരവുകൾ ക്ഷേത്രത്തിലെത്തിച്ചേരും.

രാത്രി 11 മണിക്ക് സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാനാ നാന്തകം ഗജവീരൻമാരുടെ അകമ്പടിയോടെ പ്രഗൽഭരായ വാദ്യകുലപതികളായ പയ്യാവൂർ നാരായണ മാരാർ, സദനം രാമകൃഷ്ണൻ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, വെളിയന്നൂർ സത്യൻ മാരാർ, കാഞ്ഞി ലശ്ശേരി വിജയ് മാരാർ, സദനം ശിവകുമാർ, വരവൂർ വേണു, കടമ്പൂർ രാജകുമാരൻ, ഏഷ്യാഡ് ശശി, മാരായമംഗലം രാജീവ്, മച്ചാട് കണ്ണൻ, കാഞ്ഞിലശ്ശേരി അരവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പന്തിമേളത്തോടെ നൂറ്റി അൻപതിൽപരം കലാകാരന്മാരുടെനേതൃത്വത്തിൽ വാദ്യമേള സംഗീത ധ്വനിയോടെ പുറത്തെഴുന്നള്ളിച്ച് ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലർച്ചെ വാളകം കൂടും.

Advertisements

ഞായറാഴ്ചയാണ് കാളിയാട്ടം. വൻ സുരക്ഷാ സംവിധാനങ്ങളാണ് ഉൽസവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയത്. ദേശീയപാതയിൽ ഗതാഗത ക്രമീകരണവും രണ്ട് ദിവസത്തേക്ക് മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *