പാല് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

പരവൂര്‍: പാല്കുടിക്കവെ തൊണ്ടയില്‍ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പരവൂര്‍ പൊഴിക്കരയിലെ ദമ്പതികളുടെ മകളാണ് അമ്മയുടെ പാല്കുടിക്കവെ തൊണ്ടയില്‍ കുടുങ്ങിയത്. ഉടന്‍ കൊട്ടിയം സിത്താര ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം.


