പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിവിധതരം കമനീയ രൂപങ്ങൾ സൃഷ്ടിച്ച് സഹോദരിമാർ
കൊയിലാണ്ടി: ലോക് ഡൗൺ അവധി കാലത്ത് പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിവിധതരം കമനീയ രൂപങ്ങൾ സൃഷ്ടിക്കുകയാണ് സഹോദരിമാരായ ശിവ ഗംഗയും ഗായത്രിയും ഇരുവരും കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. കുപ്പികൾ, കടലാസുകൾ, തെർമോകോൾ, മൂത്ത്, അരിമണി, ചിരട്ട എന്നിവ ഉപയോഗിച്ചു വിവിധതരം കരകൗശല ഉൽപ്പന്നങ്ങൾ ഇവർ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ജില്ലാ കലോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ ശിവഗംഗക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. കോക്കല്ലൂർ എച്ച്.എസ്.എസ് അധ്യാപകൻ ബാബുവിന്റെയും പന്തലായനി ക്ഷീര വികസന ഓഫീസർ ജീജയുടെയും മക്കളാണ് ഇവർ.
