പാലോറ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി

കോഴിക്കോട് : പാലോറ ശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിനു തുടക്കമായി. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് ദേവാനന്ദന് നമ്പൂതിരിപ്പാട് യജ്ഞം ഉദ്ഘാടനം ചെയ്തു. കലവറ നിറയ്ക്കല്‍ ചടങ്ങും ആരംഭിച്ചു. ക്ഷേത്രം പ്രസിഡണ്ട് വി.പി. പത്മനാഭന് കിടാവ് അദ്ധ്യക്ഷനായി . ജനറല്‍ കണ്‍വീനര്‍ ജോബി ഷ് തലക്കുളത്തുര്‍, സുരേഷ് മാടമ്പത്ത്, മോഹനന് നമ്പൂതിരി, കേശവന് നമ്പീശന് സംസാരിച്ചു.
പെരികമന ശ്രീനാഥ് നമ്ബൂതിരിയാണ് ഭാഗവത സപ്താഹ യജ്ഞാചാര്യന്‍. ചൊവ്വാഴ്ച്ച വിദ്യാഗോപാലമന്ത്രാര്‍ച്ചനയും ശനിയാഴ്ച്ച സര്‍വൈശ്വര്യപൂജയും നടക്കും. രാവിലെ 6.15 ന് വിഷ്ണുസഹസ്രനാമത്തോടെയാണ് ഭാഗവതപാരായണം ആരംഭിക്കുക. എല്ലാ ദിവസവും രാവിലെ സമൂഹനെയ്യ് വിളക്ക് പ്രദക്ഷിണവും വിഷ്ണു സഹസ്രനാമജപവും ഉണ്ടാകും.

