പാലിയേറ്റീവ് ട്രോമാകെയര്‍ യൂണിറ്റിനുള്ള ധനസമാഹരണം തുടങ്ങി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ പാലിയേറ്റീവ് ട്രോമാകെയര്‍ യൂണിറ്റിനുള്ള ധനസമാഹരണം തുടങ്ങി. ഡി.വൈ.എഫ്.ഐ കൊല്ലം സൗത്ത് മേഖലയിലെ പന്തലായനി നോർത്ത് യൂണിറ്റിൽ നിന്നും പവിത്രൻ പട്ടേരി, ഗീത പവിത്രൻ എന്നിവരുടെ മകളുടെ വിവാഹ ചടങ്ങിൽ നവദമ്പതികളായ മനിഷ, മഹേഷ് എന്നിവരില്‍ നിന്നും സംഭാവന സ്വീകരിച്ച് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു.
മേഖല ഭാരവാഹികളായ പി. സുഭീഷ്, സി.കെ. ഹമീദ്, സി.കെ. പ്രതീഷ്, കൗണ്‍സിലര്‍ ടി.പി. രാമദാസ്, കെ.പി. രവികൃഷ്ണന്‍, കെ.കെ. ശിവന്, കെ.പി. പദ്മരാജ് എന്നിവര്‍ സംബന്ധിച്ചു.

