പാലാരിവട്ടം മേല്‍പ്പാലം അഴിമതി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ദേശീയപാത ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കലൂര്‍ സ്റ്റേഡിയം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പാലത്തിനു സമീപം പൊലീസ് തടയുകയായിരുന്നു.
തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.ഉപരോധം അവസാനിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ളവരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.

