പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.യ്‌ക്കെതിരെ കേസെടുത്ത നടപടി ഒത്തുകളി: മുല്ലപ്പള്ളി രാമചന്ദ്രന്‍

നാദാപുരം> വ്യാജവാര്‍ത്തകളുടെ പേരില്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ.യ്‌ക്കെ
തിരെ കേസെടുത്ത നടപടി സി.പി.എം.- പോലീസ് ഒത്തുകളിയുടെ ഭാഗമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പറഞ്ഞു. നാദാപുരം ഡിവൈ.എസ്.പി. ഓഫീസിനുമ്പിൽ കുറ്റിയാടി മണ്ഡലം ജനപ്രതിനിധികള്‍ നടത്തിയ ധര്‍ണ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം. കുത്തകയാക്കിവെച്ച കുറ്റിയാടി മണ്ഡലത്തില്‍ അട്ടിമറിവിജയംനേടിയ പാറക്കല്‍ അബ്ദുല്ല അവിടെ നടത്തിവരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതിന് പൊതുസമൂഹത്തില്‍ ലഭിക്കുന്ന പിന്തുണ സി.പി.എമ്മിനെ വിറളിപിടിപ്പിക്കുന്നുണ്ട്. നാദാപുരത്ത് പട്ടാപ്പകല്‍ കൊലപ്പെടുത്തിയ അസ്ലമിന്റെ ഘാതകരെ പിടികൂടാന്‍ സാധിക്കാത്ത പോലീസ് എം.എല്‍.എ.യ്ക്കെതിരെ കേസെടുത്തത് അനീതിയാണെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. നിര്‍വഹക സമിതി അംഗം കടമേരി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എം.എ. റസാഖ്, പി. അമ്മദ്, അഹമ്മദ് പുന്നക്കല്‍, വി.എം. ചന്ദ്രന്‍, സൂപ്പി നരിക്കാട്ടേരി, മരക്കാട്ടേരി ദാമോദരന്‍, കെ.ടി. അബ്ദുറഹിമാന്‍, എം.പി. സൂപ്പി, വി.കെ. അബ്ദുല്ല, നൗഷിദ മുഹമ്മദ് മേച്ചേരി, എം.കെ. സഫീറ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

