പാചക വാതക വില വർദ്ധന: കോൺഗ്രസിന്റെ അടുപ്പ് കൂട്ടൽ സമരം

അടുപ്പ് കൂട്ടൽ സമരം.. കൊയിലാണ്ടി : പാചക വാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നയത്തിനെതിരെ ദേശ വ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്ത അടുപ്പ് കൂട്ടൽ സമരം കൊയിലാണ്ടിയിൽ നടന്നു. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊല്ലം ടൗണിൽ സംഘടിപ്പിച്ച സമരം. കെ.പി.സി.സി അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.പി നിഷാദ് അധ്യക്ഷനായി.

വി.ടി സുരേന്ത്രൻ, നടേരി ഭാസ്ക്കരൻ, പി.കെ പുരുഷോത്തമൻ, അഡ്വ.പി.ടി ഉമേന്ദ്രൻ, അൻസാർ കൊല്ലം, തൻവീർ കൊല്ലം, പി.പി. നാണി, എൻ ദാസൻ എന്നിവര്‍ സംസാരിച്ചു. കൗൺസിലർമാരായ കെ.എം സുമതി, ജിഷ. ഷീബ അരീക്കൽ , ശൈലജ എന്നിവർ സമരത്തിന് നേതൃത്വം നല്കി.


