പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു
 
        ഡല്‍ഹി: ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36)ആണ് കൊല്ലപ്പെട്ടത്.
ജമ്മു കാശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍ ആണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവര്‍ത്തകര്‍ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കും.
ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കുകവെയാണ് മരണം.തോമസ് – അമ്മിണി ദമ്ബതികളുടെ മൂത്ത മകനാണ് അനീഷ്.എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന( 6 വയസ്)



 
                        

 
                 
                