പളനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ചെന്നൈ: എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
ശശികലയ്ക്കു പകരമാണ് പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതിനിടെ, കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ എടപ്പാടി പളനിസ്വാമി അവകാശവാദം ഉന്നയിക്കും. അവകാശവാദവുമായി പളനിസ്വാമി ഇന്നുതന്നെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാണും. തനിക്ക് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു പളനിസ്വാമി ഗവര്‍ണറെ അറിയിക്കും.

നിലവില്‍ പൊതുമരാമത്ത് മന്ത്രിയാണ് പളനിസ്വാമി. ശശികല ക്യാംപിലെ കരുത്തനും ശശികലയുടെ വിശ്വസ്തനുമാണ് പളനിസ്വാമി. അതുകൊണ്ടാണ് പളനിസ്വാമിയെ തന്നെ നേതാവായി തെരഞ്ഞെടുത്തത്.

