പരിസ്ഥിതി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി വനവത്കരണത്തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു ബോധവത്കരണ പരിപാടി നടത്തി. വിദ്യാര്‍ഥികള്‍ പരിസ്ഥിതി ഗാനങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. കെ.ടി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എന്‍.കെ. സായിപ്രകാശ് അധ്യക്ഷത വഹിച്ചു.
യു. ശ്രീനിവാസന്, കെ. പ്രകാശന് എന്നിവര്‍ സംസാരിച്ചു. സജീവ് കീഴരിയൂരിന്റെ കൊളാഷ് പ്രദര്‍ശനവും ഉണ്ടായിരുന്നു.

