പന്തലായനി യുവജന ലൈബ്രറിക്ക് എൻ. എസ്.എസ്. വളണ്ടിയർമാർ പുസ്തകം കൈമാറി

കൊയിലാണ്ടി > കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്.വളണ്ടിയർമാർ ദത്തെടുത്ത പന്തലായനി ഗ്രാമത്തിന്റെ സാംസ്കാരിക ഉന്നമനത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രദേശത്തെ പന്തലായനി യുവജന ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി. അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളായിരുന്നു വായനശാലക്ക് നൽകിയത്. പുസ്തക പന്തൽ പരിപാടി എൻ.വി.വത്സൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നഗരസ കൗൺസിലർ കെ.ടി.ബേബി അദ്ധ്.ക്ഷത വഹിച്ചു. ,പ്രോഗ്രാം ഓഫീസർ എ. സുഭാഷ് കുമാർ, ടി. നാരായണൻ മാസ്റ്റർ, കെ.എൻ. ഷിജി ടീച്ചർ, എൻ. എസ്. എസ്. ലീഡർമാരായ സുഹാനി, വിഷ്ണുദേവ്, കെ.നീതു എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം. സുധീഷ് സ്വാഗതം പറഞ്ഞു.
