പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെങ്ങളം ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ബി.ജെ.പി. സ്ഥാനാർത്ഥി ശ്രീജയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി ദേശീയ സമിതിയംഗം ചേറ്റൂർ ബാല കൃഷ്ണൻ ഉൽഘാടനം ചെയ്തു.
സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധർക്കു വരെ സുരക്ഷിതത്വമില്ലാത്ത സാഹചര്യമാണ് നില നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു അഡ്വ.വി.സത്യൻ, ടി.കെ.പത്മനാഭൻ ,കെ.പി.മോഹനൻ, എ.കെ.സുനിൽകുമാർ, അഖിൽ പന്തലായനി എന്നിവർ സംസാരിച്ചു.

