KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബി.ആർ.സി വായനവസന്തത്തിന്റെ സമാപന സമ്മേളനം നടത്തി

കൊയിലാണ്ടി > പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വായനാവസന്തത്തിന്റെ സമാപനസമ്മേളനവും തനത്പ്രവർത്തനമായ വേനൽ മഴയും കാവും വട്ടം യു.പി സ്‌ക്കൂളിൽ സമാപിച്ചു. ഉദ്ഘാടനച്ചടങ്ങിൽ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജവഹർ മനോഹർ അദ്ധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി കലാവിഭാഗം റിസർച്ച് ഓഫീസർ ഡോ: മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാവുംവട്ടം യു.പി സ്‌ക്കൂൾ പ്രധാനഅദ്ധ്യാപകൻ ശേഖരൻ മാസ്റ്റർ, എച്ച്.എം ഫോറം കൺവീനർ കെ.ടി രമേശൻ, പന്തലായനി ബി.പി.ഒ ഉഷ പഴവീട്ടിൽ, യു.കെ രാഘവൻ മാസ്റ്റർ, പി.എം ബാബു, സുവർണ്ണ ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കവിയും ചിത്രകാരനുമായ യു.കെ രാഘവൻമാസ്റ്ററുടെ നേതൃത്വത്തിൽ എഴുത്തുകാർക്കൊപ്പം എന്ന പരിപാടിയും നാടൻ പാട്ട് ശിൽപശാലയും ഉപജില്ലയിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് ഒ.എൻ.വിയുടെ അനശ്വര സിനിമ ഗാനാലാപനവും നടത്തി.

Share news