KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കാട്ടുവയലില്‍ ബി.ജെ.പി കുറ്റവിചാരണ സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.ജെ.പി പന്തലായനി മേഖലകമ്മിറ്റി 19 ന് പന്തലായനി കാട്ടുവയലില്‍ കുറ്റവിചാരണ സദസ്സ് നടത്തും. അഴിമതി, വിലക്കയറ്റം, കൊലപാതക പരമ്പര, സ്ത്രീപീഡനം, റേഷനരി നിഷേധം, ദളിത് പീഡനം എന്നിവ ഉന്നയിച്ചാണ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പരിപാടി നടക്കുക. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി. സത്യന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉത്തരമേഖല അദ്ധ്യക്ഷന്‍ വി.വി രാജന്‍ നിര്‍വ്വഹിക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *