KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും സപ്താഹ യജ്ഞവും

കൊയിലാണ്ടി> പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം മാർച്ച് 1 ഏഴുവരെയും സപ്താഹ യജ്ഞം 8 മുതൽ 15 വരെയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടേയും മേൽശാന്തി മേപ്പാട് ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടേയും കാർമ്മികത്വത്തിലാണ് ഉത്സവം. സപ്താഹ യജ്ഞം ഗുരുപ്രസാദ് സ്വാമി ഉദ്ഘാടനം ചെയ്യും. അഖണ്ഡ നാമാർച്ചന, സഹസ്രമാനാർച്ചന, ആയിരം കുടം അഭിഷേകം, ശയന പ്രദക്ഷിണം, തായമ്പക എന്നിവ നടക്കും. എം.മുകുന്ദൻ, പി.വി വേണുഗോപാൽ, ലീല രവീന്ദ്രൻ, പി.മുത്തുകൃഷ്ണൻ, വി.ശ്രീനിവാസൻ, ഇ.പത്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share news