പദ്മപ്രഭ പുരസ്കാരം കല്‍പ്പറ്റ നാരായണന്

തിരുവനന്തപുരം : ഈ വര്‍ഷത്തെ പദ്മപ്രഭ പുരസ്കാരം കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്. ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണനെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
എം മുകുന്ദന് അധ്യക്ഷനും സാറാ ജോസഫ്, എംഎന്‍ കാരശേരി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്കാരത്തിനായി കല്‍പ്പറ്റ നാരായണനെ തെരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്മാന് എംപി വീരേന്ദ്രകുമാര്‍ അറിയിച്ചു. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

