KOYILANDY DIARY.COM

The Perfect News Portal

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര്‍ അറസ്റ്റില്‍. മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചത്.

നക്സല്‍ ബാധിത ജില്ലയായ ഛത്രയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ നാലംഗസംഘം പെണ്‍കുട്ടിയെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടുകാര്‍ ബന്ധുവിന്‍റെ വിവാഹത്തിന് പോയതിനാല്‍ വീട്ടില്‍ തനിച്ചായിരിന്നു പെണ്‍കുട്ടി.

സംഭവമറിഞ്ഞ‌ പെണ്‍കുട്ടിയുടെ പിതാവ് പിറ്റേന്ന് ഗ്രാമമുഖ്യന് പരാതി നല്‍കി. ഗ്രാമസഭ പ്രതികള്‍ക്ക് 100 തവണ ഏത്തമിടാനും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പ്രതികാരമായി പ്രതികള്‍ സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി കൊല്ലുകയായിരുന്നു.

Advertisements

ബലാത്സംഗക്കേസ് നിസ്സാരവല്‍ക്കരിച്ച ഗ്രാമമുഖ്യനെതിരെ നടപടിയെടുക്കുമെന്ന് ഛത്ര പൊലീസ് അറിയിച്ചു. പെണ്‍കുട്ടികയുടെ കുടുംബത്തിന് ജില്ലാ ഭരണകൂടം രണ്ടരലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ നാല് പേര്‍ ഒളിവിലാണ്. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *