പണക്കുടുക്ക പാലിയേറ്റീവ് കെയറിന് കൈമാറി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി: പിറന്നാൾ ദിനത്തിൽ പണക്കുടുക്ക പാലിയേറ്റീവ് കെയറിന് കൈമാറി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മാതൃക. തന്റെ പിറന്നാൾ ദിനത്തിൽ നന്തിബസാറിൽ പ്രവർത്തിക്കുന്ന ശാന്തി പാലിയേറ്റീവ് കെയറിന് പണക്കുടുക്ക കൈമാറിയാണ് പിറന്നാളാഘോഷം പൊടിപൊടിച്ചത്.
വന്മുകo -എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജന എസ് മനോജ് ആണ് ഈ വേറിട്ട പ്രവർത്തനത്തിന് തയ്യാറായത്.
വന്മുകo -എളമ്പിലാട് എം.എൽ.പി.സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജന എസ് മനോജ് ആണ് ഈ വേറിട്ട പ്രവർത്തനത്തിന് തയ്യാറായത്.
സ്കൂൾ അസംബ്ലിയിൽ വെച്ച് പയ്യോളി ശാന്തി പാലിയേറ്റീവ് വളണ്ടിയർ എൻ. എം. രാജന് നിരഞ്ജന എസ് മനോജ് പണക്കുടുക്ക കൈമാറുകയായിരുന്നു. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത് അദ്ധ്യക്ഷയായി. സ്കൂൾ ലീഡർ ദിയലിനീഷ്, പി. കെ. അബ്ദുറഹ്മാൻ, പി. നൂറുൽഫിദ വി. ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.
